പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് തരൂർ ; കെ സുധാകരനുമായി സംസാരിച്ചു
എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്നു സ്ഥാനാർഥി ശശി തരൂർ.പാർട്ടിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാൽ അഭിപ്രായം പറയാം.പി സി സി പ്രസിഡന്റുമാർ അഭിപ്രായം പറഞ്ഞത് മാർഗ്ഗനിര്ദേശത്തിനു മുൻപാണ്.കെ സുധാകരനുമായി സംസാരിച്ചു.നല്ല വാക്കുകൾ ആണ് അദ്ദേഹം പറഞ്ഞത്.അതെ സമയം തെരഞ്ഞെടുപ്പ് സമിതിയെ ശശി തരൂർ വിമർശിച്ചു.ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല.കിട്ടുന്ന പിച്ചിൽ കളിക്കുന്നു.പരാതിയില്ലെന്നും തരൂർ വ്യക്തമാക്കി.